നമ്മൾ അറിയാത്തതൊക്കെ കഥകൾ മാത്രമായിരിക്കും 


അനുഭവിച്ച ആളിനേ മറ്റൊരാളിനെ മനസിലാക്കാൻ പറ്റൂ. ഒരിക്കൽ സ്കൂൾ ആനിവേഴ്സറി നടക്കുന്നു. കുറച്ചു പേരെ ബോക്കെ കൊടുക്കാൻ തെരഞ്ഞെടുത്തു. ഒരു കുട്ടിയെ മാറ്റി നിർത്തി. മാറ്റി നിർത്തുന്ന വേദന ഒരുപാട് അറിഞ്ഞിട്ടുള്ളത് കൊണ്ട് അന്ന് ആ കുട്ടിയേക്കാൾ കണ്ടു നിന്ന എനിക്ക് വേദനിച്ചു. ആ പ്രദേശത്തെ ഏറ്റവും വലിയ സ്കൂളിൽ ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രം പിടിച്ചു നിന്ന ആളാണ് ഞാൻ. 


നല്ലവനായ "ഉണ്ണിയും" കറുത്ത മുത്തും 


ഞങ്ങളുടെ നാട്ടിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. വേറെ ആരും കൊണ്ട് പോകാൻ ഇല്ലെങ്കിൽ കുട്ടികൾ ഒക്കെ ഒറ്റയ്ക്ക് പോകേണ്ടി വരും. അങ്ങനെ ഒരിക്കൽ ഞങ്ങൾ കുട്ടികൾ മാത്രം അയാളുടെ അടുത്ത് പോയി.. അയാളുടെ സ്റ്റേതെസ്കോപ്പിന് വഴി തെറ്റിയപ്പോൾ തുടർ പരിശോധനക്ക് നിന്നില്ല. വൈകിട്ടു അമ്മയോട് പറയുമ്പോൾ അമ്മ പറഞ്ഞു അങ്ങനെ ഒന്നും പറയല്ലേ എത്ര ആളുകൾ വന്നു പോകുന്നു. ഭാര്യയും അവിടെ ഉള്ളതല്ലേ. "നല്ലവനായ ആ ഉണ്ണി" ഇപ്പോഴും അവിടെ ഉണ്ട്. മക്കളും ഡോക്ടർ ആയി. പക്ഷേ ഡോക്ടറും ബോർഡും മാത്രം രോഗികൾ പരിശോധനക്ക് വല്ലപ്പോഴും വഴി തെറ്റി മാത്രം വന്നാലായി.


നേരത്തേ ഇരുട്ടുന്ന ദിവസങ്ങൾ എന്നും പേടി സ്വപ്നം ആണ് സ്ഥിരം യാത്ര ചെയ്യുന്നവർക്ക്. കറന്റ്‌ പോയാൽ പറയുകയും വേണ്ട. എപ്പോഴും വന്നു വിളിക്കാൻ ആളു ഉണ്ടാകണം എന്നില്ല. അങ്ങനെ ഒറ്റക്കായ ഒരു ദിവസം  റോഡിൽ കുറ്റാക്കുറ്റിരുട്ട് . കുറച്ചു നടന്നപ്പോൾ ആരോ പിന്നാലെ വരുന്നത് പോലെ. വേഗത്തിൽ നടന്നു വീടെത്തിയപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്. ഞങ്ങളുടെ അടുത്ത കോളനി യിൽ താമസിക്കുന്ന ഞങ്ങളുടെ വീട്ടിലെ തേങ്ങ വെട്ടുകാരൻ. അദ്ദേഹം എനിക്ക് കൂട്ട് വന്നതായിരുന്നു. അമ്മയോട് പറഞ്ഞു കൊച്ചു ഒറ്റക്കായത് കൊണ്ട്..... പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് പോലെ അല്ല ആളുകൾ 


ഒരിക്കലേ അങ്ങനെ ഉണ്ടായുള്ളൂ എന്നാലും ഭഗവതി ക്ക് മുന്നിൽ ചെണ്ട കൊട്ടുന്ന ആളിനെ ഭദ്രകാളി അയച്ചത് ആകാം. ഒറ്റയ്ക്ക് ആയിപ്പോകുnn സന്ദര്ഭങ്ങളിൽ ഇങ്ങനെ ഒരുപാട് സഹായങ്ങൾ കിട്ടിയിട്ടുണ്ട്. എന്റെ അമ്മൂമ്മ പഠിപ്പിച്ച നാമ ജപ സംസ്കാരം  ആകും എന്നെ രക്ഷപ്പെടുത്തിയത് എന്ന് തോന്നിയിട്ടുണ്ട്. നമ്മൾ കരുതുന്ന പോലെ അല്ല ആളുകൾ എന്ന് വളരെ മുൻപേ മനസിലാക്കിയ ചില സന്ദർഭങ്ങൾ ആണ് ഇതൊക്കെ.

Comments

Popular posts from this blog