Posts

Showing posts from January, 2025
 കേൾക്കുന്നത് എല്ലാം നിന്റെ ചെവിയിൽ ഭദ്രമായിരിക്കട്ടെ"  എന്നാണ് അർഥം. ഇത് നടക്കാത്തത് കൊണ്ടാണ് പലപ്പോഴും തുറന്നു പറയാൻ ആളുകൾ മടിക്കുന്നത്. അഥവാ കേട്ടാൽ അവർ അനുഭവിച്ച മനോവേദന മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ അനീതിയും അക്രമവും കൂടുന്നത്. അപ്പോൾ കേൾക്കുമ്പോൾ, പറയുന്ന ആളിന്റെ അവസ്ഥ നമുക്ക് അനുഭവിക്കാൻ കഴിയണം. അല്ലാത്തിടത്തോളം ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും.
 മാതാ പിതാ ഗുരു ദൈവം  തന്റെ ജീവൻ തന്നെ പരിഗണിക്കാതെ ജന്മം കൊടുക്കുന്ന അമ്മ തന്നെ ഒന്നാമത്. അച്ഛനെ കാണിച്ചു തരുന്നത് അമ്മയാണ്. അച്ഛനും അമ്മയും ചേർന്ന് ഗുരുവിനെ കാണിച്ചു തരുന്നു. ഗുരുവാണ് ദൈവത്തിലേക്കുള്ള വഴി തുറക്കുന്നത്.  കടമ ചെയ്യുന്ന കാര്യത്തിലും ഇത് തന്നെയാണ് ഓർഡർ. അച്ഛനെയും അമ്മയെയും സംരക്ഷിക്കുന്നത് തന്നെ ഒന്നാമത്തെ ഉത്തരവാദിത്തം. അത് കഴിഞ്ഞാണ് ഗുരു. അച്ഛന്റെയും അമ്മയുടെയും സംരക്ഷണം സുരക്ഷിതത്വം തന്നെ പ്രധാനം. മുൻ കാലങ്ങളിൽ വീട്ടിലെ ഉത്തരവാദിത്തം നോക്കാതെ വരുന്ന ഭക്തരെ ഭഗവാൻ ശ്രീ സത്യ സായി ബാബ തിരിച്ചു അയക്കുമായിരുന്നു.  അപ്പോൾ അമ്മ എങ്കിലും മക്കളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. എന്തു സംഭവിച്ചാലും അമ്മയോട് പറയണം. അമ്മക്ക് ഒന്നും അറിയില്ല എന്ന് മക്കൾ പറയുമ്പോഴും മക്കളെക്കാൾ ലോകം കണ്ടവർ ആണല്ലോ. അനുഭവങ്ങൾ അവർക്കാണ് കൂടുതൽ. ഇത് രണ്ടു അമ്മയ്ക്കും ദുഃഖം ആയില്ലേ. എത്ര പ്രതീക്ഷയോടെ ആയിരിക്കും രണ്ടു പേരും മക്കളെ വളർത്തിയിട്ടുണ്ടാവുക.
 സകല ചരാചരങ്ങളും ഗുരു ആകുന്നതു എങ്ങനെ ആണ്? ഒരു വീണയെ നോക്കുക. വളരെ ശ്രദ്ധിച്ചു ശ്രുതി ചേർത്തു വായിച്ചാൽ മനോഹരമായ സംഗീതം കേൾക്കാം. പക്ഷേ കമ്പികൾ വലിച്ചു മുറുക്കിയാലോ അത് പൊട്ടിപ്പോകുന്നു. എല്ലാ സാഹചര്യങ്ങളും വസ്തുക്കളും നമുക്ക് പാഠങ്ങൾ ആണ്. എങ്ങനെ ആകണം എങ്ങനെ ആകരുത് എന്ന്. സകല അഴുക്കിലും ഉരുണ്ടു കിടക്കുന്ന മനുഷ്യൻ പഠിപ്പിക്കുന്നത് നമ്മൾ അങ്ങനെ ആകരുത് എന്നാണ്. അങ്ങനെ മുന്നിൽ വരുന്ന ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും നമുക്ക് അനുഭവ പാഠങ്ങൾ ആണ്.  മുൻപ് നമ്മുടെ പ്രാർത്ഥന polum
 ഒരിക്കൽ ഒരു വേടൻ മരക്കൊമ്പിൽ ഇരിക്കുക ആയിരുന്നു. കാറ്റും മഴയും കൊണ്ട് അടിയുലയുന്ന കൊമ്പിൽ അയാൾ പിടിച്ചു തൂങ്ങി കിടന്നു. ഓരോ തവണ കയറി ഇരിക്കുമ്പോഴും കുറേ ഇലകൾ മരത്തിൽ നിന്നു താഴേക്കു വീഴും. കുറച്ചു കഴിഞ്ഞു ശ്രീ പരമേശ്വരൻ അയാൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ ഇരുന്നത് ഒരു കൂവള മരം ആയിരുന്നു. താഴെ ഇല വീണു കൊണ്ടിരുന്നത് ഒരു ശിവ ലിംഗത്തിലും. അപ്പോൾ അറിയാതെ എങ്കിലും അർച്ചന ആയിരുന്നു നടന്നു കൊണ്ടിരുന്നത്.  ഭഗവാൻ ഹൃദയം മാത്രമേ നോക്കൂ. അറിയാതെ എങ്കിലും ഹൃദയം കൊണ്ട് നാമം ഉച്ചരിച്ചാൽ ഭക്ത സംരക്ഷണത്തിന് ഇറങ്ങി വരും. ഭഗവാനെ കിട്ടാൻ വില കൂടിയ വസ്തുക്കൾ ഒന്നും വേണ്ട എന്നർത്ഥം.  ഭക്തൻ എന്തു കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. എല്ലാം ഭഗവാന്റേത് തന്നെ ആണല്ലോ. അപ്പോൾ എന്തു കിട്ടിയാലും ബോണസ് ആണ്.
 ഓടക്കുഴൽ ഊതുന്ന കൃഷ്ണനും  പീലി അടർന്നു പോയ കണ്ണനും: എപ്പോഴും പറഞ്ഞു കേൾക്കുന്നതാണ് ഓടക്കുഴൽ ചുണ്ടിൽ ഇരുന്നാൽ ഭാഗ്യം ഊതി കളയും. പൊട്ടിയ പ്രതിമ വച്ചാൽ അനർത്ഥ മുണ്ടാകും എന്നൊക്കെ. ഓർക്കേണ്ട ഒരു കാര്യം ഭഗവാൻ ഒരിക്കലും ഒരു പ്രതിമ അല്ല. എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭഗവാനെ പ്രതിമയിൽ തളച്ചിടാൻ പറ്റുമോ?  കൃഷ്ണനെ ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നത് മയിൽ പീലിയും ഓടക്കുഴലും അല്ലേ.  ഓടക്കുഴൽ ഇല്ലാതെ കണ്ണനെ സങ്കൽപ്പിക്കാൻ പറ്റുമോ.  പീലി അടർന്നു പോയ കണ്ണൻ: നമുക്ക് ആ പ്രതിമയോട് വലിയ അടുപ്പം ഉണ്ട് എങ്കിൽ അത് നന്നാക്കി ഉപയോഗിക്കാം. വീട്ടിലുള്ളവർക്ക് മുറിവ് പറ്റിയാൽ അവരെ കൊണ്ട് കളയാറില്ലല്ലോ. (അപൂർവമായി അതും നടക്കുന്നുണ്ട്).  എല്ലാം മനസിന്റെ തോന്നൽ ആണ്. നമുക്ക് പണി എടുക്കാൻ വയ്യ. നാക്കു നിയന്ത്രിക്കാൻ വയ്യ എങ്കിൽ അത് പ്രതിമയുടെ കുഴപ്പം ആയി. എന്തൊക്കെ കേട്ടാലും മനസിലാക്കാൻ ശ്രമിക്കാതെ. പുതിയ വീട് വച്ചാലും കുബേരനെ വച്ചാലും കാര്യമില്ല. വീട്ടിൽ പ്രശ്നം ആണ് എന്ന് പറഞ്ഞു വിഷമിക്കാതെ അത് നല്ലതാണെന്നു കരുതി സാധനയുടെ അളവ് കൂട്ടുക. പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞു പോകും. കുറച്ചു നാളുകൾ...
 ജീവിതത്തിന്റെ നല്ല ഭാഗം അത്രയും നമ്മൾ നമുക്ക് ഇഷ്ടമുള്ളവരുടെ പിന്നാലെ ആയിരിക്കും എപ്പോൾ ആണോ നമ്മളെ സ്നേഹിക്കുന്നവരെ കണ്ടെത്തുന്നത് പിന്നെയാണ് നമ്മൾ വിജയിച്ചു തുടങ്ങുന്നത്. അത് വളരെ കുറച്ചു പേര് ആയിരിക്കും. ഉള്ളിലെ സ്നേഹം കാണിക്കാൻ കഴിയാത്തവർ ആയിരിക്കും. സ്നേഹം എന്നാൽ എല്ലാ കുറവുകളോടെ ഒരാളെ അംഗീകരിക്കുക എന്നാണ്. എല്ലാവർക്കും കാണും കുറവുകൾ പക്ഷേ അത് അവരുടെ സ്വഭാവം ആണ് എന്ന് അറിഞ്ഞ് നമുക്ക്  അവരെ കൂടെ കൂട്ടാം.  ഒരിക്കൽ ഒരു തൊഴിലാളി തന്റെ ഗുരുവിനെ കണ്ടു പറഞ്ഞു മുതലാളി വല്ലാതെ ദ്രോഹിക്കുന്നു. സഹിക്കാൻ പറ്റാതെ ആകുന്നു. ഗുരു പറഞ്ഞു കൊടുത്തു നീ നിന്റെ പ്രാർത്ഥനകളിൽ ഇടവേളകളിൽ ഒക്കെ മുതലാളിക്ക് നന്മ വരാൻ പ്രാർത്ഥിക്കണം. നിനക്ക് എന്തൊക്കെ കിട്ടാൻ ആഗ്രഹം ഉണ്ടോ അതൊക്കെ ആ മനുഷ്യന് കിട്ടാൻ പ്രാർത്ഥിക്കണം. എത്ര മഹത്തായ ഉപദേശം. വളരെ ബുദ്ധിമുട്ട് ആണ് എങ്കിലും അപ്രാപ്യമല്ല.  നമ്മൾ സ്നേഹിക്കുന്നവർ അങ്ങനെ അഭിനയിക്കുമ്പോൾ നമ്മുടെ ജീവിതം ഭദ്രമാക്കാൻ കഷ്ടപ്പെടുന്നത് നമ്മളെ സ്നേഹിക്കുന്നവരാണ്.
 പൃഥയും ഗാന്ധാരിയും  മഹാ ഭാരതത്തിലെ രണ്ടു അമ്മമാർ. ദുർവാസാവിൽ നിന്നു വരം കിട്ടി,  ആഗ്രഹിക്കാതെ കിട്ടിയ കുഞ്ഞിനെ ഒഴുക്കിക്കളയുന്നു കുന്തി ദേവി. ആ കുട്ടി ആരുടെയോ വാക്ക് കേട്ടു ഒരു ധർമ്മ ചിന്തയും ഇല്ലാതെ വളരുന്നു. ഭർത്താവിന്റെ സമ്മതത്തോടെ പിന്നെയും മൂന്നു കുട്ടികൾ ധർമപുത്രർ ഭീമൻ, അർജുനൻ. അവിടെ വേണ്ടാത്ത ചിന്ത ഒന്നും വരേണ്ട. മഹാന്മാരുടെ ജനനം  തേജസ് അമ്മയുടെ ശരീരത്തിൽ പ്രവേശിച്ചു തന്നെ.  കുന്തി ദേവി ക്ക് മക്കൾ ആയപ്പോൾ ഗാന്ധാരി സ്വന്തം വയറു ഞെരിച്ചു. ഒരു മാംസ പിണ്ഡം പുറത്തു വന്നു. അതിനെ 101 കുടത്തിൽ ഇട്ടു വച്ച് നേടിയതാണ് 100 ആൺകുട്ടികളും ഒരു പെൺകുട്ടിയും. ഇനി ഇപ്പോഴത്തെ കാലവുമായി ഒന്ന് വിലയിരുത്തി നോക്കൂ. ആഗ്രഹിച്ചു നേടേണ്ടതാണ് കുട്ടികൾ. ആഗ്രഹിക്കാതെ ജനിക്കുന്ന കുട്ടികൾ ഭൂരിഭാഗവും നാടിനു നാശം വിതക്കുന്നു. മുൻപ് പറയും അച്ഛനും അമ്മയും ഒഴികെ എന്തും വാങ്ങാൻ കിട്ടുമെന്ന്. ഇപ്പോൾ അതാണ് സുലഭമായി കിട്ടുന്നത്. നൂതന രീതിയിൽ കുട്ടികളെ നേടുന്നത് ഗാന്ധാരി കുട്ടികളെ നേടിയത് പോലെ അല്ലേ.  ഇതൊക്കെ എല്ലാക്കാലത്തും ഇവിടെ ഉള്ളതാണ്.  എപ്പോഴും പ്രകൃതിക്കു താളം പകരുന്നത് ഋഷി തുല്യ...
 ഒരേ അവസ്ഥ രണ്ടു ചികിത്സ  കഴിഞ്ഞ രണ്ടു വർഷം അപകടങ്ങളുടെ പെരുമഴ ആയിരുന്നു. 2023 ഇൽ വന്ന വലിയ അപകടം. തോൾ എല്ലിന് പൊട്ടൽ. കാലിനു പരിക്ക്. ഇടതു ഭാഗം പൂർണ്ണമായും തകർന്ന് മൂന്നു മാസം. കാലിലെ മുറിവ് ഉണങ്ങാൻ പിന്നെയും നാളുകൾ എടുത്തു. പക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണി എടുത്ത നാളുകൾ. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ല. വേദന സഹിക്കാൻ വയ്യാതെ നിലവിളിച്ചു ഉറങ്ങിയ നാളുകൾ. അന്ന് എന്നെ കാണാൻ പലരും വന്നു പോയി. വീട്ടിൽ നല്ല ശ്രദ്ധ കിട്ടി. സായി സ്വന്തമായി ആഹാരം ഉണ്ടാക്കാൻ പഠിച്ചു. കോവിഡ് സമയത്തെ അവർ മൂന്നാളും തെളിയിച്ചതാണ്.  ഒരു വർഷം കിടക്കാൻ ഉള്ളത് മൂന്നു മാസം കൊണ്ട് എണീറ്റു. കഷ്ടിച്ച് ഒരു വർഷം തികഞ്ഞപ്പോൾ രണ്ടാമത്തെ അപകടം. എനിക്ക് പുറത്തു പറയാൻ നാണക്കേട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ. ഇത്തവണ ഭാഗവനും ഞാനും മാത്രം. വീണ്ടും വേദന സഹിക്കാതെ ആയപ്പോൾ ആണ് പണ്ട് അമ്മൂമ്മ ചെയ്യുന്നത് ഒന്ന് പരീക്ഷിച്ചത്. മുറിവിന് ചുറ്റും ഒരു വര ഭസ്മം കൊണ്ട്. മുറിവിൽ വീഴാതെ ശ്രദ്ധയോടെ. അത്ഭുതം ആണ് നടന്നത്. രണ്ടു ദിവസം കുറേ പഴുപ്പു ഒലിച്ചു പോയി. ചെറിയ മുറിവുകൾ എല്ലാം കൂടി ഒന്നായി. ഇത്തവണ മൂന്നു ആഴ്ച കൊ...
 വിഷ്ണു സഹസ്ര നാമം ഉപദേശിച്ചത് ഭീഷ്മർ ആണ്. എന്തു കൊണ്ട്? പതിനെട്ടു ദിവസം നീണ്ടു നിന്ന ഭാരത യുദ്ധം അവസാനിച്ചു. രാജ്യ ഭാരം ഏറ്റെടുക്കാൻ സമയം ആയപ്പോൾ യുധിഷ്ഠിരന് ആകെ ദുഃഖം. ഒരുപാട് പേര് കൊല്ലപ്പെട്ട ശേഷം കിട്ടുന്ന രാജ്യഭാരം വേണ്ടായിരുന്നു എന്ന് ഒരു തോന്നൽ. ശ്രീ കൃഷ്ണന്റെയോ മറ്റു മുതിർന്നവരുടെടെയോ ഉപദേശം അദ്ദേഹത്തെ ശാന്തനാക്കിയില്ല. അങ്ങനെ ആണ് മുത്തശ്ശൻറെ അടുത്തേക്ക് കൂട്ടികൊണ്ട് വരുന്നത്. രാജാവിന്റെ കർത്തവ്യങ്ങൾ ചൂണ്ടിക്കാട്ടി അവസാനം വിഷ്ണു സഹസ്ര നാമം ഉപദേശിച്ചു തിരികെ അയക്കുന്നു. എല്ലാം അറിയുന്ന ഭഗവാന് കഴിയാഞ്ഞിട്ടല്ല ദൗത്യം ഭീഷ്മർക്ക് നൽകിയത്. അതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു.  1. എപ്പോഴും മരണം മുന്നിൽ കണ്ട ആൾ സത്യമേ പറയൂ. 2. ഭഗവാൻ പിതാമഹനെ അംഗീകരിക്കുകയാണ്. ലോകം ഉള്ളിടത്തോളം തന്റെ തികഞ്ഞ ഭക്തനെ എല്ലാവരും ഓർക്കാൻ.  ഭക്ത ദാസനാണ് ഭഗവാൻ. സ്വന്തമായി ആഗ്രഹങ്ങൾ ഇല്ലാത്ത ഭഗവാൻ തന്റെ ഭക്തന് വേണ്ടി ആയുധം എടുക്കാൻ തയാറാകുന്നു. അവന്റെ മെതിയടി കയ്യിൽ എടുക്കാൻ പോലും മടി കാണിക്കുന്നില്ല.  പിറ്റേ ദിവസം അർജുനനെ കൊല്ലുമെന്നു മുത്തശ്ശൻ പറഞ്ഞത് അറിഞ്ഞു ചകിത ആയ ദ്രൗപദിയെ കൃഷ്ണൻ സന്ധ്യാ സ...
 നിശബ്ദത എപ്പോൾ ഭേദിക്കണം എന്ന് ഭഗവാൻ പറയുന്നു. തന്റെ ചുറ്റും ഉള്ളവരുടെ ജീവിതം അപകടത്തിൽ ആകുമ്പോൾ സംസാരിക്കണം. വഴിയിൽ ഒരു കല്ലു കണ്ടു അതെടുത്തു മാറ്റിയില്ല പിന്നാലെ വരുന്ന ആൾ വീണാൽ കല്ലു കണ്ട ആളിനും പാപം ഉണ്ട് എന്ന് പറയും. നാം അറിഞ്ഞ കാര്യം അത് സത്യം ആണെന്ന് ബോധ്യമായാൽ പ്രതികരിക്കണം. കുട്ടികൾ അവരെ കുറച്ചു നാൾ നോക്കാൻ ഭഗവാൻ ഏല്പിച്ചതാണ്. എപ്പോഴും അവരെ സ്നേഹത്തോടെ ചേർത്ത് പിടിക്കുക. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുറച്ചു കഴിയുമ്പോൾ അവർ നമ്മുടെ കൂട്ടിൽ നിന്നു പറന്നു പോകും. പഠിക്കാനോ ജോലിക്കോ, വിവാഹിതരോ ഒക്കെ ആയി. കൂടെ നിൽക്കുന്ന കുറച്ചു കാലം അവരെ സ്വതന്ത്രരായി ചിന്തിക്കാൻ അവരുടെ ആകാശത്തു പറക്കാൻ വിടാം. പട്ടം പോലെ പാറി നടക്കട്ടെ. ചരട് കയ്യിൽ പിടിച്ചാൽ മതി. വല്ലപ്പോഴും ഒരു തിരുത്തൽ അത്ര മതി. നമ്മുടെ കാഴ്ചപ്പാടുകൾ ആയിരിക്കില്ല അവർക്കു. അവർ സ്വന്തമായി കാര്യങ്ങൾ മനസിലാക്കട്ട. ആരെ ക്കുറിച്ചും മോശമായി അവർക്കു പറഞ്ഞു കൊടുക്കേണ്ട. മറ്റു ജീവികളെ കണ്ടിട്ടില്ലേ ഒന്ന് കാലിൽ നിന്നു കഴിഞ്ഞാൽ പിന്നെ കൂട്ടിൽ നിന്നു തള്ളി താഴേക്കു ഇടും തള്ളപ്പക്ഷി. പിന്നെ കുഞ്ഞു സ്വയം ആകാശം കീഴടക്കുക ആണ് ചെയ്യുന്നത്....
 നമ്മൾ അറിയാത്തതൊക്കെ കഥകൾ മാത്രമായിരിക്കും  അനുഭവിച്ച ആളിനേ മറ്റൊരാളിനെ മനസിലാക്കാൻ പറ്റൂ. ഒരിക്കൽ സ്കൂൾ ആനിവേഴ്സറി നടക്കുന്നു. കുറച്ചു പേരെ ബോക്കെ കൊടുക്കാൻ തെരഞ്ഞെടുത്തു. ഒരു കുട്ടിയെ മാറ്റി നിർത്തി. മാറ്റി നിർത്തുന്ന വേദന ഒരുപാട് അറിഞ്ഞിട്ടുള്ളത് കൊണ്ട് അന്ന് ആ കുട്ടിയേക്കാൾ കണ്ടു നിന്ന എനിക്ക് വേദനിച്ചു. ആ പ്രദേശത്തെ ഏറ്റവും വലിയ സ്കൂളിൽ ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രം പിടിച്ചു നിന്ന ആളാണ് ഞാൻ.  നല്ലവനായ "ഉണ്ണിയും" കറുത്ത മുത്തും  ഞങ്ങളുടെ നാട്ടിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. വേറെ ആരും കൊണ്ട് പോകാൻ ഇല്ലെങ്കിൽ കുട്ടികൾ ഒക്കെ ഒറ്റയ്ക്ക് പോകേണ്ടി വരും. അങ്ങനെ ഒരിക്കൽ ഞങ്ങൾ കുട്ടികൾ മാത്രം അയാളുടെ അടുത്ത് പോയി.. അയാളുടെ സ്റ്റേതെസ്കോപ്പിന് വഴി തെറ്റിയപ്പോൾ തുടർ പരിശോധനക്ക് നിന്നില്ല. വൈകിട്ടു അമ്മയോട് പറയുമ്പോൾ അമ്മ പറഞ്ഞു അങ്ങനെ ഒന്നും പറയല്ലേ എത്ര ആളുകൾ വന്നു പോകുന്നു. ഭാര്യയും അവിടെ ഉള്ളതല്ലേ. "നല്ലവനായ ആ ഉണ്ണി" ഇപ്പോഴും അവിടെ ഉണ്ട്. മക്കളും ഡോക്ടർ ആയി. പക്ഷേ ഡോക്ടറും ബോർഡും മാത്രം രോഗികൾ പരിശോധനക്ക് വല്ലപ്പോഴും വഴി തെറ്റി മാത്രം വന്നാലായി. നേരത്തേ ഇരുട്ടുന്ന ദിവസങ്...
 ശാലിനി : ഭഗവാൻ ബാബ 2019 ഇൽ ഏല്പിച്ച കുട്ടി ആണ്. എന്നേക്കാൾ 8-10 വയസു ഇളയത് ആണ്. ഗർഭിണി ആയപ്പോൾ ആണ് കാൻസർ സ്ഥിരീകരിച്ചത്. കുഞ്ഞിന് ഒപ്പം രോഗവും വളർന്നു. ഒടുവിൽ എട്ടാം മാസം കുഞ്ഞിനെ പുറത്തെടുത്തു ചികിത്സ തുടങ്ങി. പിന്നെ വേദന മാത്രമായിരുന്നു ജീവിതത്തിൽ. ഇടയ്ക്കു ശരീരത്തിൽ നിന്നു പല അവയവങ്ങളും നഷ്ടമായി. ഒരിക്കൽ ചോദിച്ചു. ഇനി ജീവിതത്തിലേക്ക് വന്നു പുറത്ത് ഇറങ്ങി നടക്കുമ്പോൾ ശരീരത്തിന് വന്ന മാറ്റം വിഷമം ആകില്ലേ.. അന്ന് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ഒരു ദിവസം എങ്കിലും എനിക്ക് എന്റെ മകളോടൊപ്പം സന്തോഷമായി ഇരിക്കണം. അതിനു എന്തു സംഭവിച്ചാലും പ്രശ്നമില്ല. ഇന്നും ഓർക്കുന്ന വാക്കുകൾ ആണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ സുന്ദരി ആയി. മുഖത്തിന് തിളക്കം കൂടി വന്നു. രോഗം ഉണ്ടോ എന്ന് വരെ ചിന്തിച്ചു. പക്ഷേ 2019 ശിവരാത്രി നാളുകളിൽ രോഗം കലശലായി. ഭഗവാന്റെ ഫോട്ടോ നെഞ്ചത്ത് വച്ച് സമാധാനമായി ഭാഗവനിൽ ചേർന്നു.  വെറുതെ സമയം പാഴാക്കുമ്പോൾ ഇത് ഓർമ വരും. ഇന്നും ആ കുഞ്ഞുങ്ങളെ പോയി കാണാറുണ്ട്. ലക്ഷങ്ങൾ അമ്മ കരുതി വച്ചിരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് കൂടുതൽ ആണ്. പക്ഷേ അമ്മയെ ക്കുറിച്ച് ചെറിയ കുഞ്ഞു ചോദിക്കുമ്പോ...