ശാലിനി : ഭഗവാൻ ബാബ 2019 ഇൽ ഏല്പിച്ച കുട്ടി ആണ്. എന്നേക്കാൾ 8-10 വയസു ഇളയത് ആണ്. ഗർഭിണി ആയപ്പോൾ ആണ് കാൻസർ സ്ഥിരീകരിച്ചത്. കുഞ്ഞിന് ഒപ്പം രോഗവും വളർന്നു. ഒടുവിൽ എട്ടാം മാസം കുഞ്ഞിനെ പുറത്തെടുത്തു ചികിത്സ തുടങ്ങി. പിന്നെ വേദന മാത്രമായിരുന്നു ജീവിതത്തിൽ. ഇടയ്ക്കു ശരീരത്തിൽ നിന്നു പല അവയവങ്ങളും നഷ്ടമായി. ഒരിക്കൽ ചോദിച്ചു. ഇനി ജീവിതത്തിലേക്ക് വന്നു പുറത്ത് ഇറങ്ങി നടക്കുമ്പോൾ ശരീരത്തിന് വന്ന മാറ്റം വിഷമം ആകില്ലേ..


അന്ന് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ഒരു ദിവസം എങ്കിലും എനിക്ക് എന്റെ മകളോടൊപ്പം സന്തോഷമായി ഇരിക്കണം. അതിനു എന്തു സംഭവിച്ചാലും പ്രശ്നമില്ല. ഇന്നും ഓർക്കുന്ന വാക്കുകൾ ആണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ സുന്ദരി ആയി. മുഖത്തിന് തിളക്കം കൂടി വന്നു. രോഗം ഉണ്ടോ എന്ന് വരെ ചിന്തിച്ചു. പക്ഷേ 2019 ശിവരാത്രി നാളുകളിൽ രോഗം കലശലായി. ഭഗവാന്റെ ഫോട്ടോ നെഞ്ചത്ത് വച്ച് സമാധാനമായി ഭാഗവനിൽ ചേർന്നു. 


വെറുതെ സമയം പാഴാക്കുമ്പോൾ ഇത് ഓർമ വരും. ഇന്നും ആ കുഞ്ഞുങ്ങളെ പോയി കാണാറുണ്ട്. ലക്ഷങ്ങൾ അമ്മ കരുതി വച്ചിരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് കൂടുതൽ ആണ്. പക്ഷേ അമ്മയെ ക്കുറിച്ച് ചെറിയ കുഞ്ഞു ചോദിക്കുമ്പോൾ അച്ഛനമ്മമാർക്ക് എന്തു ചെയ്യാൻ കഴിയും. നാലു വർഷമാകുന്നു. ഇത് വരെ തോർന്നിട്ടില്ല അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ.


**മരണം** 


എന്നത് ഒന്നിനും അവസാനം അല്ല. അത് ഒരു തുടർച്ച ആണ്. അവർ വേറെ ജന്മം കിട്ടി പോകും. കർമത്തിന് അനുസരിച്ചു ആകും പുതിയ ജന്മം എന്നത് മാത്രം. പക്ഷേ പിന്നെ കൂടെ ഉള്ളവരുടെ ജീവിതം പ്രതി സന്ധിയിൽ ആകുന്നു. ചിലർ ആ ദുഃഖത്തിൽ നിന്നു വേഗം പുറത്തു കടക്കും. പ്രായം ചെന്ന മാതാ പിതാക്കൾ എന്തു ചെയ്യണം എന്ന് അറിയാതെ ഉഴലുന്നു. 


  പക അത് കൊണ്ട് നടക്കുന്നവരെ ആണ് കൂടുതൽ ബാധിക്കുക. രണ്ടുപേരും അതിന്റെ കഷ്ടതകൾ അനുഭവിക്കുമ്പോൾ ഏറ്റവും നഷ്ടവും അത് കൊണ്ട് നടക്കുന്ന ആളിനാണ്. നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരോട് ക്ഷമിക്കുന്നത് നമുക്ക് വേണ്ടി ആണ്. ആ ചിന്ത മനസിൽ കിടന്നാൽ ഉരുകി കൊണ്ടിരിക്കും. അതിൽ ഉരുകി തീരുന്നതു നമ്മൾ തന്നെയാണ്.

Comments

Popular posts from this blog