ജീവിതത്തിന്റെ നല്ല ഭാഗം അത്രയും നമ്മൾ നമുക്ക് ഇഷ്ടമുള്ളവരുടെ പിന്നാലെ ആയിരിക്കും എപ്പോൾ ആണോ നമ്മളെ സ്നേഹിക്കുന്നവരെ കണ്ടെത്തുന്നത് പിന്നെയാണ് നമ്മൾ വിജയിച്ചു തുടങ്ങുന്നത്. അത് വളരെ കുറച്ചു പേര് ആയിരിക്കും. ഉള്ളിലെ സ്നേഹം കാണിക്കാൻ കഴിയാത്തവർ ആയിരിക്കും. സ്നേഹം എന്നാൽ എല്ലാ കുറവുകളോടെ ഒരാളെ അംഗീകരിക്കുക എന്നാണ്. എല്ലാവർക്കും കാണും കുറവുകൾ പക്ഷേ അത് അവരുടെ സ്വഭാവം ആണ് എന്ന് അറിഞ്ഞ് നമുക്ക് അവരെ കൂടെ കൂട്ടാം.
ഒരിക്കൽ ഒരു തൊഴിലാളി തന്റെ ഗുരുവിനെ കണ്ടു പറഞ്ഞു മുതലാളി വല്ലാതെ ദ്രോഹിക്കുന്നു. സഹിക്കാൻ പറ്റാതെ ആകുന്നു. ഗുരു പറഞ്ഞു കൊടുത്തു നീ നിന്റെ പ്രാർത്ഥനകളിൽ ഇടവേളകളിൽ ഒക്കെ മുതലാളിക്ക് നന്മ വരാൻ പ്രാർത്ഥിക്കണം. നിനക്ക് എന്തൊക്കെ കിട്ടാൻ ആഗ്രഹം ഉണ്ടോ അതൊക്കെ ആ മനുഷ്യന് കിട്ടാൻ പ്രാർത്ഥിക്കണം. എത്ര മഹത്തായ ഉപദേശം. വളരെ ബുദ്ധിമുട്ട് ആണ് എങ്കിലും അപ്രാപ്യമല്ല.
നമ്മൾ സ്നേഹിക്കുന്നവർ അങ്ങനെ അഭിനയിക്കുമ്പോൾ നമ്മുടെ ജീവിതം ഭദ്രമാക്കാൻ കഷ്ടപ്പെടുന്നത് നമ്മളെ സ്നേഹിക്കുന്നവരാണ്.
Comments
Post a Comment