ഓടക്കുഴൽ ഊതുന്ന കൃഷ്ണനും പീലി അടർന്നു പോയ കണ്ണനും:
എപ്പോഴും പറഞ്ഞു കേൾക്കുന്നതാണ് ഓടക്കുഴൽ ചുണ്ടിൽ ഇരുന്നാൽ ഭാഗ്യം ഊതി കളയും. പൊട്ടിയ പ്രതിമ വച്ചാൽ അനർത്ഥ മുണ്ടാകും എന്നൊക്കെ. ഓർക്കേണ്ട ഒരു കാര്യം ഭഗവാൻ ഒരിക്കലും ഒരു പ്രതിമ അല്ല. എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭഗവാനെ പ്രതിമയിൽ തളച്ചിടാൻ പറ്റുമോ?
കൃഷ്ണനെ ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നത് മയിൽ പീലിയും ഓടക്കുഴലും അല്ലേ. ഓടക്കുഴൽ ഇല്ലാതെ കണ്ണനെ സങ്കൽപ്പിക്കാൻ പറ്റുമോ.
പീലി അടർന്നു പോയ കണ്ണൻ: നമുക്ക് ആ പ്രതിമയോട് വലിയ അടുപ്പം ഉണ്ട് എങ്കിൽ അത് നന്നാക്കി ഉപയോഗിക്കാം. വീട്ടിലുള്ളവർക്ക് മുറിവ് പറ്റിയാൽ അവരെ കൊണ്ട് കളയാറില്ലല്ലോ. (അപൂർവമായി അതും നടക്കുന്നുണ്ട്).
എല്ലാം മനസിന്റെ തോന്നൽ ആണ്. നമുക്ക് പണി എടുക്കാൻ വയ്യ. നാക്കു നിയന്ത്രിക്കാൻ വയ്യ എങ്കിൽ അത് പ്രതിമയുടെ കുഴപ്പം ആയി. എന്തൊക്കെ കേട്ടാലും മനസിലാക്കാൻ ശ്രമിക്കാതെ. പുതിയ വീട് വച്ചാലും കുബേരനെ വച്ചാലും കാര്യമില്ല. വീട്ടിൽ പ്രശ്നം ആണ് എന്ന് പറഞ്ഞു വിഷമിക്കാതെ അത് നല്ലതാണെന്നു കരുതി സാധനയുടെ അളവ് കൂട്ടുക. പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞു പോകും. കുറച്ചു നാളുകൾ വേണ്ടി വരും എന്ന് മാത്രം.
Comments
Post a Comment