നിശബ്ദത എപ്പോൾ ഭേദിക്കണം എന്ന് ഭഗവാൻ പറയുന്നു. തന്റെ ചുറ്റും ഉള്ളവരുടെ ജീവിതം അപകടത്തിൽ ആകുമ്പോൾ സംസാരിക്കണം. വഴിയിൽ ഒരു കല്ലു കണ്ടു അതെടുത്തു മാറ്റിയില്ല പിന്നാലെ വരുന്ന ആൾ വീണാൽ കല്ലു കണ്ട ആളിനും പാപം ഉണ്ട് എന്ന് പറയും. നാം അറിഞ്ഞ കാര്യം അത് സത്യം ആണെന്ന് ബോധ്യമായാൽ പ്രതികരിക്കണം.


കുട്ടികൾ അവരെ കുറച്ചു നാൾ നോക്കാൻ ഭഗവാൻ ഏല്പിച്ചതാണ്. എപ്പോഴും അവരെ സ്നേഹത്തോടെ ചേർത്ത് പിടിക്കുക. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുറച്ചു കഴിയുമ്പോൾ അവർ നമ്മുടെ കൂട്ടിൽ നിന്നു പറന്നു പോകും. പഠിക്കാനോ ജോലിക്കോ, വിവാഹിതരോ ഒക്കെ ആയി. കൂടെ നിൽക്കുന്ന കുറച്ചു കാലം അവരെ സ്വതന്ത്രരായി ചിന്തിക്കാൻ അവരുടെ ആകാശത്തു പറക്കാൻ വിടാം. പട്ടം പോലെ പാറി നടക്കട്ടെ. ചരട് കയ്യിൽ പിടിച്ചാൽ മതി. വല്ലപ്പോഴും ഒരു തിരുത്തൽ അത്ര മതി. നമ്മുടെ കാഴ്ചപ്പാടുകൾ ആയിരിക്കില്ല അവർക്കു. അവർ സ്വന്തമായി കാര്യങ്ങൾ മനസിലാക്കട്ട. ആരെ ക്കുറിച്ചും മോശമായി അവർക്കു പറഞ്ഞു കൊടുക്കേണ്ട. മറ്റു ജീവികളെ കണ്ടിട്ടില്ലേ ഒന്ന് കാലിൽ നിന്നു കഴിഞ്ഞാൽ പിന്നെ കൂട്ടിൽ നിന്നു തള്ളി താഴേക്കു ഇടും തള്ളപ്പക്ഷി. പിന്നെ കുഞ്ഞു സ്വയം ആകാശം കീഴടക്കുക ആണ് ചെയ്യുന്നത്. മനുഷ്യൻ മാത്രമാണ് എന്നും പിന്നാലെ നടന്നു ജീവിക്കാൻ വിടാതെ ഉപദേശിച്ചു കൊണ്ടിരിക്കുന്നത്. അഥവാ പറയുന്നു എങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരാൾ ചെയ്ത നന്മകൾ പറഞ്ഞു കൊടുക്കാം. ഭഗവാൻ ശ്രീ സത്യ സായി ബാബ പറയും ഒരാൾ ചെയ്ത നന്മകൾ ഓർത്തു വക്കാം. നമ്മെ അവർ ദ്രോഹിച്ചത് വിട്ടു കളയാം എന്ന്. നമ്മൾ മറ്റൊരാളോട് ചെയ്ത തിന്മകൾ ഓർത്തു വക്കുക നന്മകൾ വിട്ടു കളയുക എന്ന്. 


ഗുരു ശിഷ്യ ബന്ധം അവിടെ നിശബ്ദമായാണ് പഠനം നടക്കുന്നത്. അകലത്തു ഇരിക്കുന്ന ഗിരുവിൽ നിന്നു ജ്ഞാനം നമ്മുടെ ഉള്ളിൽ വന്നു നിറയും. പുഴക്കരയിലെ ആമ കുട്ടികളെ വളർത്തുന്നത് നോട്ടം കൊണ്ടാണ്. അമ്മയുടെ നോട്ടം കൊണ്ട് കുട്ടികൾ വളരുന്നു. ഗുരു ശിഷ്യ ബന്ധവും ഇങ്ങനെ തന്നെ. അതായതു ഗുരുവിനെ കിട്ടിയാൽ അദ്ദേഹം പറയുന്ന വാക്കുകൾ അതേ പോലെ പാലിക്കാൻ ശ്രമിക്കുക. Love all serve all എന്ന് ഭഗവാൻ പറഞ്ഞാൽ unconditioal ആയി സ്നേഹിക്കുക അത് പറ്റുന്നുണ്ടോ എന്ന് നോക്കുക. Devotee എന്നത് ഒരു അലംകാരമല്ല മറിച്ചു ആചരിക്കേണ്ട ഒരു കർത്തവ്യമാണ്. 85 വർഷം ഭഗവാൻ സംസാരിച്ചു അത്ര തന്നെ സ്ഥാപനങ്ങൾ cash counter ഇല്ലാത്ത ആശുപത്രികൾ ഇതൊക്കെ ഭഗവാന്റെ സ്നേഹം ആണ്. നമുക്കും ആ സ്നേഹം പകർത്താൻ ശ്രമിക്കാം. കുറച്ചു മനസിലാക്കിയാൽ സ്വയം കണ്ടെത്താൻ ശ്രമിക്കാം. മറ്റൊരാൾ പറയുന്നത് അയാളുടെ ബുദ്ധിക്കു അനുസരിച്ചുള്ള ഭഗവാനെ ആണ്. നമ്മുടെ ബുദ്ധിയുടെ തലം വ്യത്യസ്തമാണ്. ജീവിതത്തിൽ സ്വയം അറിഞ്ഞ കാര്യങ്ങൾ ആണ് അനുഭവങ്ങൾ. ഗുരുവും നമ്മുടെ അനുഭവത്തിൽ വരണം. സ്വയം കണ്ടെത്തുമ്പോൾ ഗുരു നമ്മെ വഴികാട്ടി തുടങ്ങും ആമ ചെയ്യുന്നത് പോലെ.

Comments

Popular posts from this blog