ഒരിക്കൽ ഒരു വേടൻ മരക്കൊമ്പിൽ ഇരിക്കുക ആയിരുന്നു. കാറ്റും മഴയും കൊണ്ട് അടിയുലയുന്ന കൊമ്പിൽ അയാൾ പിടിച്ചു തൂങ്ങി കിടന്നു. ഓരോ തവണ കയറി ഇരിക്കുമ്പോഴും കുറേ ഇലകൾ മരത്തിൽ നിന്നു താഴേക്കു വീഴും. കുറച്ചു കഴിഞ്ഞു ശ്രീ പരമേശ്വരൻ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ ഇരുന്നത് ഒരു കൂവള മരം ആയിരുന്നു. താഴെ ഇല വീണു കൊണ്ടിരുന്നത് ഒരു ശിവ ലിംഗത്തിലും. അപ്പോൾ അറിയാതെ എങ്കിലും അർച്ചന ആയിരുന്നു നടന്നു കൊണ്ടിരുന്നത്.
ഭഗവാൻ ഹൃദയം മാത്രമേ നോക്കൂ. അറിയാതെ എങ്കിലും ഹൃദയം കൊണ്ട് നാമം ഉച്ചരിച്ചാൽ ഭക്ത സംരക്ഷണത്തിന് ഇറങ്ങി വരും. ഭഗവാനെ കിട്ടാൻ വില കൂടിയ വസ്തുക്കൾ ഒന്നും വേണ്ട എന്നർത്ഥം.
ഭക്തൻ എന്തു കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. എല്ലാം ഭഗവാന്റേത് തന്നെ ആണല്ലോ. അപ്പോൾ എന്തു കിട്ടിയാലും ബോണസ് ആണ്.
Comments
Post a Comment