വിഷ്ണു സഹസ്ര നാമം ഉപദേശിച്ചത് ഭീഷ്മർ ആണ്. എന്തു കൊണ്ട്?
പതിനെട്ടു ദിവസം നീണ്ടു നിന്ന ഭാരത യുദ്ധം അവസാനിച്ചു. രാജ്യ ഭാരം ഏറ്റെടുക്കാൻ സമയം ആയപ്പോൾ യുധിഷ്ഠിരന് ആകെ ദുഃഖം. ഒരുപാട് പേര് കൊല്ലപ്പെട്ട ശേഷം കിട്ടുന്ന രാജ്യഭാരം വേണ്ടായിരുന്നു എന്ന് ഒരു തോന്നൽ. ശ്രീ കൃഷ്ണന്റെയോ മറ്റു മുതിർന്നവരുടെടെയോ ഉപദേശം അദ്ദേഹത്തെ ശാന്തനാക്കിയില്ല. അങ്ങനെ ആണ് മുത്തശ്ശൻറെ അടുത്തേക്ക് കൂട്ടികൊണ്ട് വരുന്നത്. രാജാവിന്റെ കർത്തവ്യങ്ങൾ ചൂണ്ടിക്കാട്ടി അവസാനം വിഷ്ണു സഹസ്ര നാമം ഉപദേശിച്ചു തിരികെ അയക്കുന്നു. എല്ലാം അറിയുന്ന ഭഗവാന് കഴിയാഞ്ഞിട്ടല്ല ദൗത്യം ഭീഷ്മർക്ക് നൽകിയത്. അതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു.
1. എപ്പോഴും മരണം മുന്നിൽ കണ്ട ആൾ സത്യമേ പറയൂ.
2. ഭഗവാൻ പിതാമഹനെ അംഗീകരിക്കുകയാണ്. ലോകം ഉള്ളിടത്തോളം തന്റെ തികഞ്ഞ ഭക്തനെ എല്ലാവരും ഓർക്കാൻ.
ഭക്ത ദാസനാണ് ഭഗവാൻ. സ്വന്തമായി ആഗ്രഹങ്ങൾ ഇല്ലാത്ത ഭഗവാൻ തന്റെ ഭക്തന് വേണ്ടി ആയുധം എടുക്കാൻ തയാറാകുന്നു. അവന്റെ മെതിയടി കയ്യിൽ എടുക്കാൻ പോലും മടി കാണിക്കുന്നില്ല.
പിറ്റേ ദിവസം അർജുനനെ കൊല്ലുമെന്നു മുത്തശ്ശൻ പറഞ്ഞത് അറിഞ്ഞു ചകിത ആയ ദ്രൗപദിയെ കൃഷ്ണൻ സന്ധ്യാ സമയത്തു പിതാമഹന്റെ അടുത്തേക്ക് അയക്കുന്നു. അഞ്ചു തവണ ദ്രൗപദി പാദനമസ്കാരം എടുക്കുന്നു. അവസാനം ഭീഷ്‌മർ തിരിച്ചറിയുമ്പോൾ ചോദിക്കുന്നു. കൃഷ്ണൻ എവിടെ എന്ന്. അതായത് കൃഷ്ണന് മാത്രമേ ഈ ബുദ്ധി ഉപദേശിക്കാൻ പറ്റൂ എന്ന് ഭീഷമാർക്ക് അറിയാം. അദ്ദേഹം പുറത്തേക്ക് വരുമ്പോൾ ദ്രോപതിയുടെ മെത്തിയടി ക്ക് കാവൽ നിൽക്കുന്നു കൃഷ്ണൻ. മെത്തിയടി ശബ്ദം പോലും ശ്രദ്ധ തിരിയാൻ കാരണം ആകരുത് എന്ന് ചിന്തിച്ചു.
Comments
Post a Comment