മാതാ പിതാ ഗുരു ദൈവം
തന്റെ ജീവൻ തന്നെ പരിഗണിക്കാതെ ജന്മം കൊടുക്കുന്ന അമ്മ തന്നെ ഒന്നാമത്. അച്ഛനെ കാണിച്ചു തരുന്നത് അമ്മയാണ്. അച്ഛനും അമ്മയും ചേർന്ന് ഗുരുവിനെ കാണിച്ചു തരുന്നു. ഗുരുവാണ് ദൈവത്തിലേക്കുള്ള വഴി തുറക്കുന്നത്.
കടമ ചെയ്യുന്ന കാര്യത്തിലും ഇത് തന്നെയാണ് ഓർഡർ. അച്ഛനെയും അമ്മയെയും സംരക്ഷിക്കുന്നത് തന്നെ ഒന്നാമത്തെ ഉത്തരവാദിത്തം. അത് കഴിഞ്ഞാണ് ഗുരു. അച്ഛന്റെയും അമ്മയുടെയും സംരക്ഷണം സുരക്ഷിതത്വം തന്നെ പ്രധാനം. മുൻ കാലങ്ങളിൽ വീട്ടിലെ ഉത്തരവാദിത്തം നോക്കാതെ വരുന്ന ഭക്തരെ ഭഗവാൻ ശ്രീ സത്യ സായി ബാബ തിരിച്ചു അയക്കുമായിരുന്നു.
അപ്പോൾ അമ്മ എങ്കിലും മക്കളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. എന്തു സംഭവിച്ചാലും അമ്മയോട് പറയണം. അമ്മക്ക് ഒന്നും അറിയില്ല എന്ന് മക്കൾ പറയുമ്പോഴും മക്കളെക്കാൾ ലോകം കണ്ടവർ ആണല്ലോ. അനുഭവങ്ങൾ അവർക്കാണ് കൂടുതൽ. ഇത് രണ്ടു അമ്മയ്ക്കും ദുഃഖം ആയില്ലേ. എത്ര പ്രതീക്ഷയോടെ ആയിരിക്കും രണ്ടു പേരും മക്കളെ വളർത്തിയിട്ടുണ്ടാവുക.
Comments
Post a Comment