പൃഥയും ഗാന്ധാരിയും
മഹാ ഭാരതത്തിലെ രണ്ടു അമ്മമാർ. ദുർവാസാവിൽ നിന്നു വരം കിട്ടി, ആഗ്രഹിക്കാതെ കിട്ടിയ കുഞ്ഞിനെ ഒഴുക്കിക്കളയുന്നു കുന്തി ദേവി. ആ കുട്ടി ആരുടെയോ വാക്ക് കേട്ടു ഒരു ധർമ്മ ചിന്തയും ഇല്ലാതെ വളരുന്നു. ഭർത്താവിന്റെ സമ്മതത്തോടെ പിന്നെയും മൂന്നു കുട്ടികൾ ധർമപുത്രർ ഭീമൻ, അർജുനൻ. അവിടെ വേണ്ടാത്ത ചിന്ത ഒന്നും വരേണ്ട. മഹാന്മാരുടെ ജനനം തേജസ് അമ്മയുടെ ശരീരത്തിൽ പ്രവേശിച്ചു തന്നെ.
കുന്തി ദേവി ക്ക് മക്കൾ ആയപ്പോൾ ഗാന്ധാരി സ്വന്തം വയറു ഞെരിച്ചു. ഒരു മാംസ പിണ്ഡം പുറത്തു വന്നു. അതിനെ 101 കുടത്തിൽ ഇട്ടു വച്ച് നേടിയതാണ് 100 ആൺകുട്ടികളും ഒരു പെൺകുട്ടിയും. ഇനി ഇപ്പോഴത്തെ കാലവുമായി ഒന്ന് വിലയിരുത്തി നോക്കൂ.
ആഗ്രഹിച്ചു നേടേണ്ടതാണ് കുട്ടികൾ. ആഗ്രഹിക്കാതെ ജനിക്കുന്ന കുട്ടികൾ ഭൂരിഭാഗവും നാടിനു നാശം വിതക്കുന്നു. മുൻപ് പറയും അച്ഛനും അമ്മയും ഒഴികെ എന്തും വാങ്ങാൻ കിട്ടുമെന്ന്. ഇപ്പോൾ അതാണ് സുലഭമായി കിട്ടുന്നത്. നൂതന രീതിയിൽ കുട്ടികളെ നേടുന്നത് ഗാന്ധാരി കുട്ടികളെ നേടിയത് പോലെ അല്ലേ.
ഇതൊക്കെ എല്ലാക്കാലത്തും ഇവിടെ ഉള്ളതാണ്.
എപ്പോഴും പ്രകൃതിക്കു താളം പകരുന്നത് ഋഷി തുല്യരായ മനുഷ്യരാണ്. അവരുടെ പ്രാർത്ഥനകൾ ആണ് എല്ലാ കൊള്ളരുതായ്മകൾക്കും മറു മരുന്ന്. നാമ ജപ സംസ്കാരം മുന്നോട്ടു ഏഴു തലമുറയ്ക്ക് പിന്നോട്ട് ഏഴു തലമുറയ്ക്ക് അനുഗ്രഹം നേടി തരുന്നു. മുൻ തലമുറയിലുള്ള ആത്മക്കൾക്ക് മോക്ഷവും. പിന് തലമുറയ്ക്ക് അനുഗ്രഹവും സമൃദ്ധിയും. ഇപ്പോൾ അനുഭവിക്കുന്നതെല്ലാം മറ്റാരോ ചെയ്ത നന്മയുടെ ഫലമാണ് എന്ന് അർത്ഥം. കുറച്ചു കൂടി വേഗം മനസിലാകാൻ ഇങ്ങനെ ഓർത്തു നോക്കാം. നമ്മൾ വച്ച മരങ്ങളിലെ ഫലങ്ങൾ അല്ല നമ്മൾ ഉപയോഗിക്കുന്നത്. ഇപ്പോൾ കൂടുതൽ മനസിലായില്ലേ.
പ്രഹ്ലാദന്റെ കഥ വിവരിക്കുമ്പോൾ ആചാര്യൻ പറയും പ്രഹ്ലാദന്റെ കൊച്ചുമകൻ ആണ് മഹാ ബലി. പാദസ്പർശം കൊണ്ട് സുതലത്തിന്റെ ചക്രവർത്തി ആയി മാറി മഹാബലി. അവിടെ കാവൽ നിൽക്കുന്ന വാമന മൂർത്തി.
എപ്പോൾ ആണ് ഭഗവാന് മുന്നിൽ സർവ്വം സമർപ്പിക്കുന്നത് അവരുടെ സേവകൻ ആണ് ഭഗവാൻ. എന്നും അങ്ങനെ തന്നെയാണ്. ഭഗവാൻ പറ്റുടുത്തു പീലി ചാർത്തി ആയിരിക്കില്ല വരുക. ഏതു രൂപത്തിലും വരുകയും ചെയ്യും.
അപ്പോൾ ആഗ്രഹിച്ചു സ്നേഹിച്ചു തല്ലും തലോടലും ആവശ്യത്തിന് കൊടുത്തു വളരുന്ന കുട്ടികൾ ഒന്നും പാഴായി പോകില്ല.
Comments
Post a Comment