ഒരേ അവസ്ഥ രണ്ടു ചികിത്സ 


കഴിഞ്ഞ രണ്ടു വർഷം അപകടങ്ങളുടെ പെരുമഴ ആയിരുന്നു. 2023 ഇൽ വന്ന വലിയ അപകടം. തോൾ എല്ലിന് പൊട്ടൽ. കാലിനു പരിക്ക്. ഇടതു ഭാഗം പൂർണ്ണമായും തകർന്ന് മൂന്നു മാസം. കാലിലെ മുറിവ് ഉണങ്ങാൻ പിന്നെയും നാളുകൾ എടുത്തു. പക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണി എടുത്ത നാളുകൾ. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ല. വേദന സഹിക്കാൻ വയ്യാതെ നിലവിളിച്ചു ഉറങ്ങിയ നാളുകൾ. അന്ന് എന്നെ കാണാൻ പലരും വന്നു പോയി. വീട്ടിൽ നല്ല ശ്രദ്ധ കിട്ടി. സായി സ്വന്തമായി ആഹാരം ഉണ്ടാക്കാൻ പഠിച്ചു. കോവിഡ് സമയത്തെ അവർ മൂന്നാളും തെളിയിച്ചതാണ്. 


ഒരു വർഷം കിടക്കാൻ ഉള്ളത് മൂന്നു മാസം കൊണ്ട് എണീറ്റു. കഷ്ടിച്ച് ഒരു വർഷം തികഞ്ഞപ്പോൾ രണ്ടാമത്തെ അപകടം. എനിക്ക് പുറത്തു പറയാൻ നാണക്കേട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ. ഇത്തവണ ഭാഗവനും ഞാനും മാത്രം. വീണ്ടും വേദന സഹിക്കാതെ ആയപ്പോൾ ആണ് പണ്ട് അമ്മൂമ്മ ചെയ്യുന്നത് ഒന്ന് പരീക്ഷിച്ചത്. മുറിവിന് ചുറ്റും ഒരു വര ഭസ്മം കൊണ്ട്. മുറിവിൽ വീഴാതെ ശ്രദ്ധയോടെ. അത്ഭുതം ആണ് നടന്നത്. രണ്ടു ദിവസം കുറേ പഴുപ്പു ഒലിച്ചു പോയി. ചെറിയ മുറിവുകൾ എല്ലാം കൂടി ഒന്നായി. ഇത്തവണ മൂന്നു ആഴ്ച കൊണ്ട് എണീറ്റു. 

വീണതിന്റെ അടുത്ത ദിവസം ഒരു പ്ലാവ് മൊത്തം ഇളകി വീഴും പോലെ ഒരു വലിയ കൊമ്പ് ഞാൻ ഇരുന്ന മുറിയോട് ചേർന്ന്. ചെറിയ കൊമ്പുകൾ എന്റെ മുഖത്തിന് അടുത്ത് വരെ. ചെറിയ ഒരു ജനാലയുടെ വ്യത്യാസത്തിൽ തിരിച്ചു കിട്ടിയ ജീവൻ. അടുത്ത ദിവസം അടുപ്പിൽ തീ പടർന്നു വന്ന മൂന്നാമത്തെ അനുഭവം. പക്ഷേ പതിവായി കേൾക്കുന്ന സത്സംഗത്തിൽ ഞാൻ കേട്ടിരുന്നു ഒരിക്കലും പേടിക്കാതെ ശ്രദ്ധയോടെ തീ കെടുത്തുന്നത് എങ്ങനെ എന്ന്. പിന്നെ മൊബൈൽ പല തവണ ചീത്ത ആകുന്നു. പല നമ്പർ നഷ്ടമാകുന്നു. അപ്പോൾ ഒക്കെ ഞാൻ പുതിയ ഫോൺ വാങ്ങി നമ്പർ എല്ലാം തിരിച്ചു എടുത്തിട്ട്. ഇങ്ങനെയും ഒരിടത്തു ഇരിക്കുന്നില്ല എന്ന് ആയപ്പോൾ വണ്ടിക്കു ചില്ലറ പ്രശ്നങ്ങൾ. 


ചിലരെങ്കിലും വന്നു പറഞ്ഞു ഭക്തി കൊണ്ട് എന്തു നേടി. മാർക്ക് കൊണ്ട് എന്തു നേട്ടം ഉണ്ടായി. മക്കൾ വരെ ചോദിച്ചു. ഇനി പറയാൻ ഞാൻ ഇല്ലാതെ ആയാലോ എന്ന് തോന്നിയ നാളുകൾ. പിന്നെ അറിയുന്നതും കേട്ടതും പഠിച്ചതും ഒന്ന് എവിടെ എങ്കിലും സൂക്ഷിക്കണം എന്നൊരു തോന്നൽ. പേന കയ്യിൽ എടുത്താൽ മഴ വെള്ളം പോലെ ഒഴുകി നിറയുന്ന വാക്കുകൾ  സംസാരിക്കാൻ പോയാൽ വേറെ ആരോ നിയന്ത്രിക്കുന്ന അവസ്ഥ. ഭ്രാന്ത്‌ അല്ല. പക്ഷേ ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥ വരുമ്പോൾ ആരും ചെയ്യുന്ന കാര്യം.


സത്യം ഭക്തി കൊണ്ട് ഒന്നും നേടിയില്ല. എന്തെങ്കിലും കിട്ടാൻ ആയി അല്ല അത് ഒരു സന്തോഷം അത്ര മാത്രം. ഹൃദയത്തിൽ തൊട്ടു പറയാം വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ചിന്തിക്കുന്നതാണ് പാവം എന്റെ കൂട്ടുകാർ അവർക്കു വിഷമം ഒന്നും താങ്ങാൻ പറ്റില്ല. പക്ഷേ എനിക്ക് പറ്റും. ഭാഗവാനെ അവർക്ക് നല്ലത് കൊടുക്കണേ. ഇങ്ങനെ ചിന്തിക്കുമ്പോൾ 12-13 വയസ് ആണ് എന്ന് ഓർക്കണം. ഇത് വായിക്കുന്ന സ്കൂളിലെ കൂട്ടുകാർക്കു ഓർമ വരുന്നാകും ഇന്റർവെൽ സമയത്തു ഒത്തു ചേർന്ന് പ്രയാസം ആയ വിഷയമായ ഹിസ്റ്ററി പഠിച്ചത്. എന്താ ബിനി മറക്കാൻ ഇടയില്ല അല്ലേ.

 മാർക്കുകൾ വെറും അക്ഷരങ്ങൾ ആണ്.....മാർക്ക്‌ കുറഞ്ഞത് കൊണ്ടല്ല എവിടെയും എത്താതെ ആയതു. ആഗ്രഹം ഇല്ലാഞ്ഞിട്ടും അല്ല ആഗ്രഹങ്ങൾ കുഴിച്ചു മൂടിയത് പുഴ ആയിരുന്ന 6 കണ്ണുകൾ ഓർത്താണ്.


തിഥി നോക്കാതെ വരുന്നവർ ആണ് അതിഥികൾ. സ്കൂളിൽ പഠിക്കുന്ന സമയത്തു എല്ലാ വെക്കേഷനും ഞങ്ങളെ തേടി എത്തുമായിരുന്നു അതിഥികൾ. ചെറിയ വരുമാനത്തിൽ സന്തോഷമായി കഴിഞ്ഞ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല അഞ്ചു പേരെ രണ്ടു മാസം ചുമക്കാൻ. പക്ഷേ ഒരിക്കലും കറുത്ത മുഖം കാണിച്ചില്ല അച്ഛൻ. അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്നതിനേക്കാൾ അവരെ നോക്കി. വെക്കേഷന് കഴിഞ്ഞു പോകുമ്പോൾ ഞങ്ങളുടെ ഡ്രസ്സ്‌ എടുത്തു വീട്ടിലെ സാധനങ്ങളുമായി അവർ മടങ്ങി പോകും. ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഒക്കെ പോയി. കടങ്ങൾ തുടർക്കഥ ആയി. ഒടുവിൽ ആത്മഹത്യാ മുനമ്പിൽ വരെ കൊണ്ടെത്തിച്ച ബന്ധുക്കൾ. ഇനി ഒന്നും കിട്ടില്ല എന്നായപ്പോൾ അവരുടെ വരവ് നിന്നു. അച്ഛൻ അപ്പോഴും അവരെ നോക്കി അവിടെ പോകും.  പക്ഷേ ആത്മഹത്യയിൽ നിന്നു കര കേറ്റിയ കുറേ നല്ല സുഹൃത്തുക്കൾ. നമ്മൾ സഹായിച്ചവർ അല്ല മറ്റാരൊക്കെയോ ഞങ്ങളെ രക്ഷിച്ചു. 


അങ്ങനെ എത്തി പെട്ടതാണ് പാലക്കാട്‌. ഒരു വർഷം സന്തോഷം മാത്രം തന്നു പോയി. ആകെ വിഷമം അമ്മയെ കാണാൻ പറ്റുന്നില്ല എന്നായിരുന്നു. തിരിച്ചു വന്നപ്പോൾ ഓമേഗയിൽ രണ്ടാം വരവ്. സ്ഥാപനം വളർന്നിരുന്നു പോകുമ്പോൾ ഉള്ളതിനേക്കാൾ. 

അന്ന് ഒരിടത്തു ഇരിക്കാതെ കൂട്ടുകാർക്കു ഒപ്പം മാസങ്ങൾ അവധി എടുക്കാതെ ജോലി ചെയ്തിട്ടുണ്ട്. അന്നം തരുന്ന സ്ഥാപനം വളർന്നാൽ മാത്രമേ നമുക്ക് ഉയർച്ച കാണൂ എന്ന് അറിഞ്ഞത് കൊണ്ട്. ഒരു പരിധി കഴിഞ്ഞാൽ ഞങ്ങൾക്ക് ഓവർ ടൈം ഇല്ല. പക്ഷേ എന്റെ സ്ഥാപനം എന്ന് തോന്നിയത് കൊണ്ട് പൈസ നോക്കാതെ ജോലി ചെയ്തു. 


അടുത്തടുത്ത രണ്ടു കെട്ടിടങ്ങളിൽ പ്രിന്റ് എടുക്കാൻ ഓടി ഓടി തകർന്നു പോയ എന്റെ നട്ടെല്ല്. എല്ലാവർക്കും അവിടുത്തെ ഓർമ്മകൾ പേടി സ്വപ്നം ആണെങ്കിൽ എനിക്ക് വളർച്ചയുടെ പടികൾ ആയിരുന്നു. ഒന്നും നേടാൻ ആയി ബോസ്സ് നേ കാണുന്ന ആളല്ല ഞാൻ. എന്റെ ലോകം എന്നേക്കാൾ പ്രായം കുറഞ്ഞ എന്റേ കുട്ടികൾ ആയിരുന്നു. എനിക്ക് എന്തു കഴിയും എന്ന് മനസിലാക്കിച്ചു തന്ന മനുഷ്യൻ. എന്നെ ആത്മഹത്യയുടെ വക്കിൽ എത്തിക്കുമ്പോഴും മറ്റുള്ളവരോട് എന്നെ ക്കുറിച്ച് നല്ലത് പറഞ്ഞു. കമ്പ്യൂട്ടർ എന്ന വിശാലമായ ലോകത്തു മറ്റുള്ളവർ അത് കാണും മുന്നേ കൊണ്ടെത്തിച്ച മനുഷ്യൻ. ഞങ്ങളുടെ മധു സർ. ഞാൻ എന്തു നേടിയോ അതെല്ലാം അദ്ദേഹം തന്നതാണ്. അച്ഛനും ഞാനും ചേർന്ന് അന്ന് വീട് വച്ചു. എന്റെ ഒരുപാട് നാളത്തെ പ്രാർത്ഥനയുടെ ഫലമായി ഗുരുവായൂർ എത്തിയത് സാറിന്റെ കല്യാണത്തിന് ആണ്. അങ്ങനെ ഉള്ള സമയത്തു ജോലിക്കാർ മക്കളേ പോലെ ആണ്. തന്റെ വീട്ടിലെ അംഗങ്ങളെ പോലെ ആണ് ഞങ്ങൾക്ക് കിട്ടുന്ന ശ്രദ്ധ. 


ജീവിതത്തിൽ വളരെ നേരത്തേ ഒരു കുടുംബത്തിന്റെ ഭാരം വഹിച്ച ആളായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞു vssc യിലെ ജോലി വലിച്ചെറിഞ്ഞു തുടങ്ങിയ സ്ഥാപനം. ഇന്നും അവിടെ ഉണ്ടായിരുന്ന സൗകര്യങ്ങൾ പാർക്കിലെ കമ്പനി യിൽ പോലും ഇല്ല. അങ്ങനെ വളരെ നേരത്തേ പ്രസിഡന്റ്‌ ന്റെ അവാർഡ് വരെ തേടി എത്തി. 50:കളിൽ എല്ലാം നേരത്തേ തീർത്തു കടന്നു പോയി. 


മരണം എന്നത് ഒന്നിനും അവസാനം അല്ല. അത് ഒരു തുടർച്ച ആണ്. അവർ വേറെ ജന്മം കിട്ടി പോകും. കർമത്തിന് അനുസരിച്ചു ആകും പുതിയ ജന്മം എന്നത് മാത്രം. പക്ഷേ പിന്നെ കൂടെ ഉള്ളവരുടെ ജീവിതം പ്രതി സന്ധിയിൽ ആകുന്നു. ചിലർ വേഗം പുറത്തു കടക്കും. പ്രായം ചെന്ന മാതാ പിതാക്കൾ എന്തു ചെയ്യണം എന്ന് അറിയാതെ ഉഴലുന്നു. സാറിന്റെ കാര്യത്തിൽ കുട്ടികൾ വലുതായി വലിയ പ്രശ്നങ്ങൾ ഇല്ല എങ്കിലും കോളേജ് വിറ്റു പോയി. നോക്കി നടത്താൻ ആളില്ലാതെ അസ്ഥി പഞ്ജരം ആയ സ്ഥാപനങ്ങൾ.


ഞങ്ങൾ ടെസ്റ്റ്‌ എഴുതാൻ ആയി കൊടുക്കുന്ന ലീവുകൾ പുള്ളി എടുത്തു മുഖത്തേക്ക് ഏറിയും. ആവശ്യമില്ലാത്ത കാര്യങ്ങൾ വിട്ടു കളയാൻ അറിയാഞ്ഞത് കൊണ്ട് വാശിയോടെ പക കൊണ്ട് നടന്നു. പക ക്ക് അങ്ങനെ ഒരു വശം ഉണ്ട് അത് കൊണ്ട് നടക്കുന്നവരെ ആണ് കൂടുതൽ ബാധിക്കുക. രണ്ടുപേരും അതിന്റെ കഷ്ടത്തകൾ അനുഭവിക്കുമ്പോൾ ഏറ്റവും നഷ്ടവും അത് കൊണ്ട് നടക്കുന്ന ആളിനാണ്. നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരോട് ക്ഷമിക്കുന്നത് നമുക്ക് വേണ്ടി ആണ്.

Comments

Popular posts from this blog